മധുര എക്സ്പ്രസിലെ കോച്ചുകൾ മാറ്റില്ല; മാറ്റാനുള്ള തീരുമാനം റെയിൽവേ പിൻവലിച്ചു.

തൃശ്ശൂർ : മധുര- ഗുരുവായൂർ  മധുര എക്സ്പ്രസ്സിൽ കോച്ചുകൾ മാറ്റാനുള്ള തീരുമാനം റെയിൽവേ പിൻവലിച്ചു. റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്റെയും  സ്ഥിരം യാത്രക്കാരുടെയും ശക്തമായ  പ്രതിഷേധത്തെ തുടർന്നാണ് റെയിൽവേ തീരുമാനം പിൻവലിച്ചത്. നിലവിലുള്ള ഐ.സി.എഫ് കോച്ചുകൾക്ക് പകരം സി.ബി.സി  കപ്ലിങ്ങുകളോട് കൂടിയ കോച്ചുകൾ ഏർപ്പെടുത്താനും നാല് ജനറൽ കോച്ചുകൾ സ്ലീപ്പർ  കോച്ചുകളായി മാറ്റാനുള്ള തീരുമാനമാണ്  റെയിൽവേ പിൻവലിച്ചത്. നിലവിൽ 14 കോച്ചുകൾ ആണുള്ളത്. ഒരെണ്ണം എ.സിയും രണ്ടെണ്ണം സ്ലീപ്പറുമാണ്. രാവിലെ ഗുരുവായൂരിൽ നിന്ന് എറണാകുളം വരെ ഈ ട്രെയിനിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനാൽ 18 കോച്ചുകൾ വേണമെന്നാണ് ദീർഘ കാലമായുള്ള യാത്രക്കാരുടെ ആവശ്യം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍