പാവറട്ടി തിരുനാൾ വെടിക്കെട്ടിന് അനുമതിയില്ല.
പാവറട്ടി: വിശുദ്ധ യൗസേപ്പിതാവിന്റെ തീർത്ഥകേന്ദ്രത്തിലെ തിരുനാൾ വെടിക്കെട്ടിന് അനുമതി നിരസിച്ചുകൊണ്ട് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിറക്കി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പാവറട്ടി തീർത്ഥ കേന്ദ്രം അധികൃതർ അറിയിച്ചു. 9,10,11,18 തീയതികളിൽ വെടിക്കെട്ട് നടത്താൻ അനുവദിക്കണമെന്ന് ആയിരുന്നു അപേക്ഷ. പോലീസ്, ഫയർ, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സ്ഥലത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും അപകടം ഇല്ലാത്ത വിധം വെടിക്കെട്ട് പ്രദർശനം നടത്തുന്നതിനുള്ള ഭൗതിക സാഹചര്യമില്ലെന്നാണ് അധികൃതരുടെ ഉത്തരവ്. ഇക്കാരണത്താൽ പൊതുജന സുരക്ഷ മുൻനിർത്തി വെടിക്കെട്ട് അനുവദിക്കേണ്ടതില്ലെന്ന് ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ജില്ലാ പോലീസ് മേധാവി, ജില്ലാ ഫയർ ഓഫീസർ എന്നിവർ വെടിക്കെട്ടിന് അനുമതി നൽകരുതെന്നും റിപ്പോർട്ട് നൽകിയിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ