വെടിക്കെട്ട് അപകടം ഏഴു പേർക്ക് പരിക്ക്.
കോട്ടായി: പാലക്കാട് കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ട് അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. വെടിക്കെട്ടിന്റെ കലാശത്തിൽ ഓലപ്പടക്കത്തിൽ നിന്ന് തീപ്പൊരി തെറിച്ചാണ് അപകടം ഉണ്ടായത്. കതിന പൊട്ടിക്കാൻ സൂക്ഷിച്ചിരുന്ന കരിമരുന്നിലും ഗുണ്ടിലും ചൈനീസ് പടക്കത്തിലും തീ പടരുകയാണ് ഉണ്ടായത്. അതേ തുടർന്ന് സമീപത്തെ കെട്ടിടത്തിലെ ഓടുകൾ പൊട്ടിത്തെറിച്ചാണ് പരിക്ക് പറ്റിയത്. പരിക്കേറ്റവരെ ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ