കടങ്ങോട് മല്ലൻകുഴി നീർത്തട പദ്ധതി യാഥാർത്ഥ്യമാകുന്നു; ഗ്രാമീണ ടൂറിസത്തിന് അനന്തസാധ്യത എന്ന് പ്രകൃതി നിരീക്ഷകർ.
കടങ്ങോട്: കടങ്ങോട് മല്ലൻകുഴി നീർത്തട പദ്ധതി കടങ്ങോട് ഗ്രാമീണ പഞ്ചായത്ത് യാഥാർത്ഥ്യമാക്കുന്നു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഗ്രാമീണ ടൂറിസത്തിന് അനന്തസാധ്യതകൾ തുറന്നു കിട്ടും. വനത്തോട് ചേർന്നു നിൽക്കുന്ന മല്ലൻ കാവും വശ്യമനോഹരമായ പ്രകൃതിയും അനവധി ടൂറിസ്റ്റുകളെ ഇങ്ങോട്ട് എത്തിക്കും. മല്ലൻകുഴിയിൽ മുങ്ങി കുളിച്ച് പിതൃതർപ്പണത്തിനായി നിരവധി പേരും ഇവിടെ എത്താറുണ്ട്. വേനൽക്കാലമായാൽ ഇവിടം വറ്റി വരളും. അത് തടയുന്നതിനായാണ് ഫൈബർ റീ ഇൻഫോഴ്സ് പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ചീർപ്പുകളോട് കൂടിയ തടയണ നിർമ്മിക്കുവാൻ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. നഗരസഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര ധനകാര്യ കമ്മീഷന്റെ 2 കോടി 40 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ട് 4 ലക്ഷത്തി 87000 രൂപയും ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ