വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം, പ്രതി അറസ്റ്റിൽ.

തൃശൂർ : മാനസിക വെല്ലുവിളിനേരിടുന്ന വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ  കേസിലെ പ്രതിയായ ഈസ്റ്റ് ഫോർട്ട് ഡോൺ ബോസ്കോ ലൈനിലുള്ള അമ്പഴക്കാടൻ വീട്ടിൽ തുബാൾക്കി (34) എന്നയാളെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെ്യതത്. 05.11.2024 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ വിട്ടുവന്നിരുന്ന വിദ്യാർത്ഥിയെ ലൈംഗികാതിക്രമണ ഉദ്ദേശത്തോടെ ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി അതിക്രമിക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ പരാതിയിൽ ഇക്കാര്യത്തിന് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. 

തുടർന്നുള്ള അന്വേഷണത്തിൽ ക്യാമറ കൺട്രോളിൻ്റെ സഹായത്തോടെ നിരവധി CCTV ക്യാമറകൾ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ  പ്രതിയെ റിമാൻറ് ചെയ്തു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ജിജോ എം. ജെ ,സബ് ഇൻസ്പെക്ടർ ബിപിൻ പി. നായർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സജീവൻ, സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ്, സൂരജ് എന്നിവരാണ് ഉണ്ടായിരുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍