നവം:13 മുതൽ 16 വരെ കേരളത്തിൽ തുലാവർഷം ശക്തി പ്രാപിക്കാൻ സാധ്യത.

ശ്രീലങ്ക തീരത്ത് രൂപപ്പെട്ട ന്യൂനമർദം തമിഴ്‌നാട് തീരത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിലും കനത്ത മഴയ്ക്കുള്ള സാധ്യത വർദ്ധിച്ചിരിക്കുന്നു. കിളിനൊച്ചിക്കും ജാഫനക്കും ഇടയിൽ രൂപപ്പെട്ട ന്യൂനമർദം ശ്രീലങ്കയ്ക്ക് കുറുകെ സഞ്ചരിച്ച് മാന്നാർ കടലിടുക്കിൽ പ്രവേശിക്കും. കര കടക്കുന്നതോടെ ന്യൂനമർദം ദുർബലമാകുമോ എന്നത് ഇനിയും വ്യക്തമല്ല. കുറഞ്ഞ ദൂരമേ കരയിൽ സഞ്ചരിക്കാൻ ഉള്ളത് കൊണ്ട് ന്യൂനമർദം ശക്തി പ്രാപിക്കാനുള്ള സാധ്യത കൂടുതലാണ്.

മാന്നാർ കടലിൽ എത്തുമ്പോൾ ന്യൂനമർദത്തിന്റെ ശക്തി കൂടുകയും ദിശ മാറുകയും ചെയ്യാം. നാളെ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ന്യൂനമർദം കന്യാകുമാരി ഭാഗത്തേക്ക് എത്തുമോ അതോ തൂത്തുകുടിക്കും വേദാരണ്യത്തിനും ഇടയിൽ കര കടക്കുമോ എന്നത് വ്യക്തമാകും. ഇതിനോടകം തന്നെ ന്യൂനമർദം ചെന്നൈയിൽ കനത്ത മഴ പെയ്യിച്ചു തുടങ്ങിയിരിക്കുന്നു. തമിഴ്‌നാട് തീരത്തേക്ക് ഈ സംവിധാനം എത്തുന്നതോടെ കേരളത്തിലും മഴയ്ക്കുള്ള സാധ്യത വർദ്ധിക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍