ചേലക്കര നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷ വിടാതെ യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികൾ.

ചേലക്കര  : പതിനായിരം വോട്ടുകളില്‍ കുറയാത്ത ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രാഥമിക വിലയിരുത്തല്‍. അയ്യായിരം മുതല്‍ ഏഴായിരം വരെ വോട്ടുകൾക്ക് വിജയിക്കും എന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സർക്കാറിനും പ്രതിപക്ഷത്തിനും ചേലക്കരയിലെ വിജയം ഒഴിച്ചു കൂടാനാകാത്തതാണ്.

 മണ്ഡലത്തിലെ പ്രചാരണം പോളിങ് ശതമാനം വർധിപ്പിക്കാത്തതില്‍ മുന്നണികള്‍ക്ക് നിരാശയും ആശങ്കയും ഉണ്ട്. 72.77% വോട്ടുകളാണ് മണ്ഡലത്തിൽ ആകെ പോൾ ചെയ്തത്. എന്നാൽ തങ്ങള്‍ക്ക് ലഭിക്കേണ്ട വോട്ടുകളെല്ലാം പോള്‍ ചെയ്യപ്പെട്ടു എന്ന വിലയിരുത്തലിലാണ് മൂന്ന് മുന്നണികളും.  പി. വി അന്‍വറിന്റെ ഡിഎംകെ പിന്തുണയ്ക്കുന്ന സ്ഥാനാർഥി ആരുടെ വോട്ടാകും പിടിക്കുകയെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ല. ഈ മാസം 23നാണ് വോട്ടെണ്ണൽ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍