സംസ്ഥാനത്തെ വ്യാപരികളെ മുഴുവൻ പെരുവഴിയിലാക്കുന്ന വ്യാപാരമാന്ദ്യം അതിന്റെ സർവ്വ സീമകളും ലങ്കിച്ചുകൊണ്ടിരിക്കുമ്പോൾ കണ്ണും പൂട്ടിയിരിക്കാതെ അതിൽ ക്രിയാത്മതമകമായി ഇടപെടാൻ സർക്കാറുകൾ തയ്യാറാവണമെന്ന് കേരള റീട്ടെയിൽ ഫൂട് വെയർ അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗം സർക്കാറുകളോട് ആവശ്യപെട്ടു. വയനാട് വില്ലേജ് റിസോർട്ടിൽ രണ്ട് ദിവസത്തെ ക്യാമ്പ് സംസ്ഥാന പ്രസിഡണ്ട് എം.എൻ മുജീബ് റഹ്മാൻ മലപ്പുറം ഉദ്ഘാടനം ചെയ്തു. ബിൽഡിങ് വാടകക്കുമേൽ 18%ജി. എസ് .ടി . ഏർപ്പെടുത്തിയത് പിൻവലിക്കണമെന്നും ഓൺലൈൻ വ്യാപാരം മൂലം നമ്മുടെ രാജ്യത്ത് ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയെ പറ്റി പഠിക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി നൗഷൽ തലശ്ശേരി ,സംസ്ഥാന ട്രഷറർ ബിജു ഐശ്വര്യ കോട്ടയം, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഹുസൈൻ കുന്നുകര എറണാംകുളം ,എംപി .നാസർ പാണ്ടിക്കാട്, സവാദ് പയ്യന്നൂർ, മുഹമ്മദാലി കോഴിക്കോട്, അൻവർ വയനാട് ' സെക്രട്ടറിമാരായ ഹരികൃഷ്ണൻ കോഴിക്കോട്, ഷംസുദ്ദീൻ തൃശൂർ, റാഫി കൊല്ലം ,ബിനോയ് പത്തനംതിട്ട, ഹാഷിം തിരുവനന്തപുരം, മുസ്തഫ മാളിക്കുന്ന് പാലക്കാട്, ഷെരീക്ക് കാസർഗോഡ്. തുടങ്ങിയവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍