തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.

ഇന്നലെ രാത്രി 11.30 നാണ് സംഭവം. കോഴിക്കോട് നിന്ന് പാലയിലേക്ക് പോകുന്ന സൂപ്പർഫാസ്റ്റ് ബസ്സും എറണാകുളം നെടുമ്പാശ്ശേരി എസി ലോ ഫ്ലവർ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത് . സ്റ്റാൻഡിൽ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു പാലാ ബസ് പുറകോട്ട് എടുക്കുന്നതിനിടയിൽ എസി ലോ ഫ്ലവർ ബസ്സിന്റെ സൈഡിൽ ഇടിക്കുകയായിരുന്നു. 

അപകടത്തിൽ എസി ബസിന്റെ സൈഡിലെ ചില്ല് തകർന്നു. ഇതോടെ രണ്ട് ബസുകളും അപകടമുണ്ടായ സ്ഥലത്ത് നിർത്തിയിട്ടു. രണ്ടു ബസിലെയും യാത്രക്കാർ അർദ്ധരാത്രിയിൽ പെരുവഴിയിലായി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍