വാഴാനി കാക്കിനിക്കാട് ട്രൈബൽ ഉന്നതിയുടെ മുഖഛായ മാറ്റുന്ന 1 കോടി രൂപയുടെ വികസന പദ്ധതിക്ക് തുടക്കമായി. അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായിരിക്കുന്നത്. വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. വാഴാനി കാക്കിനിക്കാട് ഉന്നതിയിലെ നിവാസികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നിരവധി പദ്ധതികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
431 മീറ്റർ കോമ്പൗണ്ട് ഫെൻസിങ്, റോഡ് ഇൻ്റർലോക്ക് കട്ട വിരിയ്ക്കൽ, 175 മീറ്റർ കാന നിർമ്മാണം, വീടുകളുടെ അറ്റകുറ്റപ്പണികൾ, ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ, പുതിയ കമ്മ്യൂണിറ്റി ഹാൾ, പഠനമുറി, പോത്തുകുട്ടികളുടെ വിതരണം, ഫർണീച്ചറുകളുടെ വിതരണം എന്നിവ ഉൾപ്പെടുന്നു. കേരള സംസ്ഥാന നിർമ്മിതി കേന്ദ്രമാണ് പദ്ധതി നിർവഹണം. ചടങ്ങിൽ തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ മുഖ്യാതിഥിയായിരുന്നു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍