കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാനപാതയിലെ കോലഴി മേഖലയിൽ വർദ്ധിച്ചുവരുന്ന റോഡ് അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഒരുക്കിയ റോഡ് സുരക്ഷ പദ്ധതിക്ക് തുടക്കമായി. വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിലാണ് പദ്ധതിക്ക് തിരികൊളുത്തിയത്. സംസ്ഥാനപാതയിലെ കോലഴി മേഖലയിൽ റോഡ് അപകടങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന്, ജനങ്ങളുടെ ആവശ്യം കണക്കിലെടുത്താണ് ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. സർക്കാർ 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
പദ്ധതിയുടെ ആദ്യ ഘട്ടമായി, റോഡിന്റെ അപകട സാധ്യതയുള്ള ഭാഗങ്ങളിൽ താൽക്കാലിക ഇരുമ്പ് മീഡിയനുകൾ സ്ഥാപിക്കും. കൂടാതെ, റോഡ് മാർജിനുകൾ കോൺക്രീറ്റ് ചെയ്യുകയും ഈ ഭാഗങ്ങളിൽ കാനകൾക്കുമുകളിൽ സ്ലാബ് ഇടുകയും ചെയ്യും. ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു. നാറ്റ്പാക്ക് (NATPAC) എന്ന ഏജൻസി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. പൂവണി, കോലഴി സെന്റർ, ഡോക്ടർ പടി എന്നിവിടങ്ങളിലാണ് പ്രധാനമായും പദ്ധതി നടപ്പാക്കുക.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍