എം.എൽ.എ പ്രത്യേക വികസന ഫണ്ടിൽ നിന്നും തുക വിനിയോഗിച്ച് വടക്കാഞ്ചേരി നഗരസഭയിലെ ഡിവിഷൻ 19 എങ്കക്കാട് കുന്നത്തുപറമ്പിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ സ്വിച്ച് ഓൺ ചെയ്തുകൊണ്ട് നാടിന് സമർപ്പിച്ചു. കുന്നത്തുപറമ്പിൽ ചേർന്ന ചടങ്ങിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എം ആർ അനൂപ് കിഷോർ അധ്യക്ഷത വഹിച്ചു. 19-ാം ഡിവിഷൻ കൗൺസിലർ ഷീല മുരളി സ്വാഗതം പറഞ്ഞു. വടക്കാഞ്ചേരി നഗരസഭയിൽ ഓട്ടുപാറ മേഖലയിൽ വരുന്ന 4 പ്രധാന സെൻ്ററുകളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ 6,60,000/- രൂപ അനുവദിച്ച് തയ്യാറാക്കിയ പദ്ധതി പൂർത്തീകരിച്ച് ജനങ്ങൾക്കായി സമർപ്പിക്കുന്നതായി എം എൽ എ അറിയിച്ചു.
വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വിവിധ വികസന പ്രവർത്തനങ്ങൾ എം എൽ എ വിശദീകരിച്ചു. ഇതിൽ വിവിധ ഘട്ടങ്ങളിൽ എത്തി നിൽക്കുന്ന മണ്ഡലത്തില 4 മേൽപ്പാലങ്ങളുടെ സ്ഥിതിയും എംഎൽഎ വിശദീകരിക്കുകയുണ്ടായി. റെയിൽവേ നടപ്പിലാക്കേണ്ട പദ്ധതികളാണെങ്കിലും കേരളത്തിലെ എൽ ഡി എഫ് സർക്കാർ മുൻകൈയ്യെടുത്ത് 'ലെവൽ ക്രോസില്ലാത്ത കേരളം' പദ്ധതി മുന്നോട്ട് കൊണ്ടുപോവുകയാണെന്നും, അതിൽ എങ്കക്കാട് മാരാത്തുകുന്ന് ( എൽ സി നമ്പർ 7) ഉൾപ്പെടുത്തിക്കൊണ്ട് ഡി പി ആർ തയ്യാറാക്കുന്ന പ്രവൃത്തി ആരംഭിക്കുകയാണെന്നും എംഎൽഎ അറിയിച്ചു. ചടങ്ങിന് കെ കുമാരൻ നായർ നന്ദി അറിയിച്ചുകൊണ്ട് സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍