ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ പൊലീസിൻ്റെ വിലക്ക് ലംഘിച്ച് വാർത്താസമ്മേളനം നടത്തിയ പി.വി അൻവർ എം.എൽ.എയ്ക്കെതിരെ കേസെടുക്കാൻ നിർദേശം.

തൃശൂർ : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് റിട്ടേണിങ് ഓഫിസർക്ക് കേസെടുക്കാൻ നിർദേശം നൽകിയത്‌. എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിവേകിൻ്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വാർത്താ സമ്മേളനം നടത്തരുതെന്ന് നോട്ടീസ് നൽകിയിട്ടും നിർദ്ദേശം ലംഘിച്ച് പി.വി അൻവർ വാർത്ത സമ്മേളനം നടത്തിയെന്നാണ് കണ്ടെത്തൽ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍