തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാതചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ന്യൂനമർദം പടിഞ്ഞാറ് ദിശയിൽ നീങ്ങി ശ്രീലങ്കയും മാന്നാർ കടലും കടന്ന് തമിഴ്നാട് തീരത്തെ തൊട്ട് കേരളത്തിലേക്ക് കടക്കാനാണ് സാധ്യത. നവംബർ 13 മുതൽ 18 വരെ ന്യൂനമർദത്തിന്റെ സ്വാധീനം കേരളത്തിൽ നിലനിൽക്കും.
ന്യൂനമർദം കാരണം തമിഴ്നാടും കേരളവും കനത്ത മഴയ്ക്ക് സാക്ഷിയാകും. തീരദേശ പ്രദേശങ്ങളിൽ കാറ്റ് ശക്തമായി വീശാനും സാധ്യതയുണ്ട്. ഈ അന്തരീക്ഷ മാറ്റത്തിന്റെ ഭാഗമായി നിലവിൽ മഴയുടെ അളവ് കുറഞ്ഞിരിക്കുന്നു. എന്നാൽ അടുത്ത ദിവസങ്ങളിൽ കാലാവസ്ഥ മാറി മഴയുടെ തീവ്രത വർധിക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍