തീവണ്ടിയിൽ നിന്നും ചെറുതുരുത്തി ഭാരതപ്പുഴയിലേക്ക് ചാടിയ പ്രതിയെ പോലീസ് അതിസാഹസികമായി പിടി കൂടി.

ഷൊർണൂർ : കോടതിയിലേക്ക് കൊണ്ടുപോവുകയായിരുന്ന തടവുപുള്ളിയാണ്  ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള തീവണ്ടിപ്പാലത്തിലെത്തിയപ്പോൾ തീവണ്ടിയിൽനിന്ന് പുഴയിലേക്ക് ചാടിയത് കാസർകോട്ടുനിന്ന് ആലുവ കോടതിയിലേക്ക് കൊണ്ടുപോയ തടവുപുള്ളി സനീഷാണ് ഓടുന്ന തീവണ്ടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കടന്നുപോയ മംഗലാപുരം-തിരുവനന്തപുരംഏറനാട് എക്സസ്പ്രസിലായിരുന്നു സംഭവം. ആലുവ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ പ്രതിക്ക് രണ്ട് പോലീസുകാരാണ് അകമ്പടിയായി ഉണ്ടായിരുന്നത്. പാലം അടുക്കാറായപ്പോൾ ശൗചാലയത്തിൽ പോകണമെന്നുപറഞ്ഞ പ്രതിയുടെ ഒരു കൈയിലെ വിലങ്ങ് പോലീസുകാർ അഴിച്ചുകൊടുത്തു. 

വാതിലിന് സമീപമായിരുന്നു അവരപ്പോൾ. പാലത്തിന് മുകളിലെത്തിയതോടെ പ്രതി പുഴയിലേക്ക് ചാടുകയായിരുന്നു. പോലീസുകാരും ഉടനെ പുറകെചാടി പ്രതിയെ പിടികൂടുകയായിരുന്നു. പാലത്തിന് മുകളിൽ തീവണ്ടിക്ക് വേഗം കുറവാണ്. ഇത് മനസ്സിലാക്കിയാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്. പുഴയിൽ വെള്ളം കുറവായതിനാൽ പ്രതിയെ പോലീസുകാർക്ക് പിടികൂടാനായി. വെള്ളത്തിൽവെച്ച് പ്രതിക്ക് അപസ്മാരബാധയുമുണ്ടായി. ഇയാളെ തൃശ്ശൂർ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍