എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാർട്ടി തന്നെ മനസിലാക്കിയിട്ടില്ലെന്ന് ഇ.പി. ജയരാജൻ എഴുതിയ ഭാഗങ്ങളാണ് പുറത്തുവന്നത്. രണ്ടാം പിണറായി വിജയൻ സർക്കാർ വളരെ ദുർബലമാണെന്നും പാലക്കാട് ഇടതു സ്വതന്ത്രനായി മത്സരിക്കുന്ന പി. സരിൻ അവസരവാദിയാണെന്നുമാണ് പുസ്തകത്തിൽ പേരെടുത്ത് വിമർശിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം പാളിയെന്നും സ്വതന്ത്രർ വയ്യാവേലിയാകുമെന്ന് ഓർക്കണമെന്നും ഇ.പി പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍