ക്ഷേത്രത്തിൽ ഏകാദശിയുടെ ഭാഗമായി കോടതി വക സമ്പൂർണ നെയ്‌വിളക്ക് ഞായറാഴ്ച നടക്കും. നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള വിളക്കാണിത്. രാവിലെ വടക്കേനടപ്പന്തലിൽ കക്കാട് രാജപ്പന്റെ നേതൃത്വത്തിൽ മേളം ഉണ്ടാകും. ക്ഷേത്രത്തിൽ ശീവേലിക്ക് മേളം കിഴക്കൂട്ട് അനിയൻ മാരാർ നയിക്കും. സന്ധ്യയ്ക്ക് കല്ലൂർ ഉണ്ണികൃഷ്ണമാരാർ, ചെർപ്പുളശ്ശേരി രാജേഷ് എന്നിവർ ഇരട്ടത്തായമ്പക അവതരിപ്പിക്കും. രാത്രി വിളക്കെഴുന്നള്ളിപ്പിന് ഇടയ്ക്ക-നാഗസ്വരം പ്രദക്ഷിണം. ഹൈക്കോടതി ജഡ്ജിമാരുൾപ്പെടെ കേരളത്തിലെ ന്യായാധിപന്മാരും അഭിഭാഷകരും ചേർന്ന് ചുറ്റുവിളക്കുകൾ തെളിയിക്കും. മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ മുതൽ കലാപരിപാടികളുണ്ടാകും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍