ഷൊർണൂർ, ഒറ്റപ്പാലം, കുറ്റിപ്പുറം, പരപ്പനങ്ങാടി, ഫറോക്ക്, തിരൂർ, തലശ്ശേരി, വടകര, പയ്യന്നൂർ, കണ്ണൂർ, കാസർകോട്, അങ്ങാടിപ്പുറം, നിലമ്പൂർ റോഡ്, മാഹി, വടക്കാഞ്ചേരി, ഗുരുവായൂർ, ആലപ്പുഴ, തിരുവല്ല, ചിറയിൻകീഴ്, ഏറ്റുമാനൂർ, കായംകുളം, തൃപ്പൂണിത്തുറ, ചാലക്കുടി, അങ്കമാലി, ചങ്ങനാശ്ശേരി, നെയ്യാറ്റിൻകര, മാവേലിക്കര, പൊള്ളാച്ചി (പാലക്കാട് ഡിവിഷൻ ) കന്യാകുമാരി , തിരുനെൽവേലി (തിരുവനന്തപുരം ) എന്നിവയാണ് അമൃത് പദ്ധതിയിലുള്ളത്.
കേരളത്തിൽ രണ്ടു ഡിവിഷനുകളിലായി 30 സ്റ്റേഷനുകളുണ്ട്. പാലക്കാട് ഡിവിഷനിലെ 16 സ്റ്റേഷനുകളിലായി 249 കോടി രൂപയുടെ പദ്ധതികളാണ് നടക്കുന്നത്. കണ്ണൂർ ഒഴികെയുള്ള 15 സ്റ്റേഷനുകളിൽ ജനുവരിയിൽ പൂർത്തിയാകും. ഒമ്പതിടങ്ങളിൽ പ്രവർത്തനങ്ങൾ 80 ശതമാനത്തിലേറെ പൂർത്തിയായി. കുറഞ്ഞ ചെലവിൽ സ്റ്റേഷന്റെ പുനർ വികസനമാണ് പദ്ധതിയുടെ ലക്ഷ്യം. പഴയ കെട്ടിടങ്ങൾ മാറ്റി സ്ഥാപിക്കുക.
മേൽനടപ്പാതകൾ, എസ്‌കലേറ്റർ, ലിഫ്റ്റുകൾ, പാർക്കിങ്, പ്ലാറ്റ്‌ഫോം, വിശ്രമമുറികൾ ഉൾപ്പെടെ വിപുലീകരിക്കുക, ആധുനിക അറിയിപ്പ് സജ്ജീകരണം, കാത്തിരിപ്പു കേന്ദ്രങ്ങളുടെ നവീകരണം, സി.സി.ടി.വി, വൈഫൈ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയിലെ 1309 റെയിൽവേ സ്‌റ്റേഷനുകളിൽ 508 സ്ഥലങ്ങളിൽ നവീകരണം അതിവേഗത്തിലാണ്
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍