പ്രശസ്ത ഇലത്താള പ്രമാണി പാഞ്ഞാൾ വേലുക്കുട്ടിയുടെ വീര ശൃംഖലാ സമർപ്പണത്തിനോടനുബന്ധിച്ച് നോട്ടീസ് പ്രകാശനം നടത്തി. പാഞ്ഞാൾ ലക്ഷ്മി നാരായണ ക്ഷേത്രാങ്കണത്തിൽ നടന്ന യോഗത്തിൽ മാത്തൂർ അളർക്കൻ നമ്പൂതിരിയും കുഞ്ചു വാസുദേവൻ നമ്പൂതിരിയും ചേർന്ന് ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം കമ്മിറ്റി പ്രസിഡൻറ് എ കെ സതീഷ് കുമാറിന് കൈമാറിക്കൊണ്ട് നോട്ടീസ് പ്രകാശനം നിർവഹിച്ചു.
യോഗത്തിന് നെല്ലിക്കാട്ട് നീലകണ്ഠൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. കാലടി കൃഷ്ണയ്യർ,കൊടകര രമേശ്, കണ്ണൻ എങ്കക്കാട്,മധു അമ്പലപുരം, മച്ചാട് മണികണ്ഠൻ, വരവൂർ ഹരിദാസ്,തോന്നൂർക്കര ശിവൻ തുടങ്ങിയവർ സംസാരിച്ചു. ഡിസംബർ എട്ടിന് ആറ്റൂർ തുളസി മണ്ഡപത്തിൽ അരങ്ങേറുന്ന ഘനപഥം പരിപാടിയിൽ വെച്ചാണ് സമർപ്പിക്കുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍