വടക്കാഞ്ചേരി : പത്താം ക്ലാസ്സ് വിദ്യാർഥിനി ഗായത്രി ഗോപകുമാറിൻ്റെ "കുടമണികൾ കിലുങ്ങുമ്പോൾ " എന്ന ബാലസാഹിത്യ നോവൽ പ്രകാശനം ചെയ്തു. വടക്കാഞ്ചേരി ശ്രീകേരളവർമ്മ ലൈബ്രറി ബാലവേദി പ്രസിഡൻ്റായ ഗായത്രി അത്താണി ജെ.എം. ജെ യിലെ വിദ്യാർഥിനിയാണ്. സാഹിത്യ നിരൂപകൾ ഡോ. ബാബു കൃഷ്ണകുമാർ, താര അതിയേടത്തിനു നൽകി പ്രകാശനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് വി. മുരളി അധ്യക്ഷനായി. ടി.ജി. അജിത,ലിസി കോര, ടി. വർഗ്ഗീസ്, പി.കെ. സുബ്രമണ്യൻ, തുളസി ആനന്ദ്, ഡോ. സി.ആർ. ഇന്ദിരാദേവി ഗായത്രി ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍