തൃശൂർ: തൃശൂർ ഗവൺമെന്റ് ഡെൻ്റൽ കോളേജിലെ ഓറൽ മെഡിസിൻ ആൻഡ് മെക്‌സിലോഫേഷ്യൽ സർജറി (OMFS) വിഭാഗത്തിൽ പുതിയ ദന്ത ചികിത്സാ സംവിധാനം ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ഷിപ്‌യാർഡിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 10 പുതിയ ദന്ത ചെയറുകളും അനുബന്ധ ഉപകരണങ്ങളും സംവിധാനത്തിന് ലഭിച്ചു. നവംബർ 25 തിങ്കളാഴ്ച രാവിലെ 10.30 ന് വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു.
സമൂഹത്തിലെ അഗതികളായവർക്ക് ഉപകാരപ്പെടുന്ന ഈ പദ്ധതി സ്പോൺസർ ചെയ്‌ത കൊച്ചിൻ ഷിപ്‌യാർഡിന്റെ പ്രവർത്തനത്തെ എംഎൽഎ പ്രശംസിച്ചു. കൊച്ചിൻ ഷിപ്‌യാർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ഗോപാലകൃഷ്‌ണൻ, കോളേജ് പ്രിൻസിപ്പാൾ ഡോ. ഷെമീന പി.എം, ഒഎംഎഫ്എസ് വകുപ്പ് മേധാവി ഡോ. ജയകുമാർ കെ, കൊച്ചിൻ ഷിപ്‌യാർഡ് സിഎസ്ആർ അഡ്വൈസർ സമ്പത്ത് കുമാർ, ഓർത്തോഡോണ്ടിക്സ് വകുപ്പ് മേധാവി ഡോ. എൽബി പീറ്റർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഡോ. സയ്യദ് കാജാ ഹുസൈൻ നന്ദി പ്രകാശിപ്പിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍