മുണ്ടൂർ- കൊട്ടേക്കാട് റോഡിൽ വരടിയം കമ്പി പാലം പരിസരത്ത് പാലം പണിക്ക് വേണ്ടി എടുത്തിട്ടുള്ള വലിയ കുഴിയിൽ ബൈക്ക് മറിഞ്ഞ് കൈപ്പറമ്പ് പുറ്റേക്കര സ്വദേശി ആളൂർ തോമസ് മകൻ 35 വയസ്സുള്ള വിമേഷ് ന് പരിക്കേറ്റു. ഇന്ന് (8/10) രാത്രി 9 മണിയോടെ യായിരുന്നു അപകടം. ജോലി കഴിഞ്ഞ് കൊട്ടേക്കാട് ഭാഗത്തുനിന്നും വീട്ടിലേക്ക് മടങ്ങി വരുകയായിരുന്നു. റോഡിൽ കുഴി എടുക്കുമ്പോൾ മുന്നറിയിപ്പ് മാനദണ്ഡങ്ങൾ പാലിക്കാത്തത് അപകട കാരണമെന്നു നാട്ടുകാർ ആരോപിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍