വടക്കാഞ്ചേരി : വർഷം തോറും നടത്തി വരാറുള്ള വടക്കാഞ്ചേരി ദേശവിളക്ക് നവംബർ 18 ന് നടത്താൻ തീരുമാനിച്ചു. പ്രശസ്ത ശാസ്താംപാട്ട് കലാകാരൻ മച്ചാട് സുബ്രഹ്മണ്യനാണ് ഈ വർഷത്തെ ദേശവിളക്കിന് നേതൃത്വം നൽകുന്നത്. ദേശവിളക്കിൻ്റെ ബ്രോഷർ പ്രകാശനം കരുമരക്കാട് ശിവക്ഷേത്ര സന്നിധിയിൽ ഒക്ടോബർ 13 ന് രാവിലെ 9 ന് കൊച്ചിൻ ദേവസ്വം ബോർഡ് അംഗം പ്രേംരാജ് ചൂണ്ടലാത്ത് നിർവ്വഹിക്കും. ബ്രോഷറിൻ്റെ ആദ്യ പ്രതി ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശം പ്രസിഡൻ്റ് സി.എ.ശങ്കരൻകുട്ടി ഏറ്റുവാങ്ങും.
വിളക്ക് കുറിക്കൽ ചടങ്ങിന് മച്ചാട് സുബ്രഹ്മണ്യൻ, ദേശവിളക്ക് കമ്മറ്റി പ്രസിഡൻ്റ് അഡ്വ. ടി.എസ്. മായാദാസ്, വർക്കിംഗ് പ്രസിഡൻ്റ് എം.രഘു, സെക്രട്ടറി പി.വി. ശ്രീനിൽ, ട്രഷറർ എം.കെ.ദീപൻ, ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശം ജനറൽ കൺവീനർ ഉണ്ണികൃഷ്ണൻ കാഞ്ഞൂർ ,നന്ദകുമാർ എടക്കുന്നി ,രാജേന്ദ്രൻ കാഞ്ഞങ്ങാട്ട്, പി. ആർ.രാജേഷ്, പി.കെ. രാജേഷ്, പി.എൻ. ഗോകുലൻ , എം.എസ്. നാരായണൻ, രാധാകൃഷ്ണൻ കൊരവൻകുഴി , വി .അനിരുദ്ധൻ, സിദ്ധാർഥൻ ,ദേവസ്വം ഓഫീസർ കെ. എസ്. മഞ്ജൂഷ് എന്നിവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍