വടക്കാഞ്ചേരി : അഖിലേന്ത്യ കിസാൻ സഭ തൃശൂർ ജില്ലാ സമ്മേളനം ഒക്ടോബർ 18, 19 തിയ്യതികളിൽ ഗുരുവായൂരിൽ നടക്കുന്നതിന് മുന്നോടിയായി കിസാൻ സഭ വടക്കാഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരിയിൽ നടന്ന പതാക ദിനത്തിൽ സി.പി.ഐ വടക്കാഞ്ചേരി മണ്ഡലം സെക്രട്ടറി എം.യു കബീർ പതാക ഉയർത്തി. കിസാൻ സഭ പഞ്ചായത്ത് സെക്രട്ടറി പി. സതീഷ്കുമാർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റ് എം. കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. ഷീല മോഹൻ , എം.എ. വേലായുധൻ , സി.വി. പൗലോസ്, കെ.പി. തോമസ്, എം.എസ്. അബ്ദുൾ റസാക്ക്, എ.എ.ചന്ദ്രൻ, വി.എസ് ചാർളി എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍