ആൾ കേരള സിൽക്ക് എംബ്ലോയീസ് യൂണിയൻ (ഐ.എൻ.റ്റി.യു.സി) എസ്. ഐ.എഫ്.എൽ യൂണിറ്റ് വാർഷിക സമ്മേളനം DCC ജനറൽ സെക്രട്ടറി കെ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. കെ.ആർ. ഉണ്ണിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. എം.എ.വർഗ്ഗീസ് സ്വാഗതവും വരവ് - ചിലവ് കണക്കുകളും അവതരിപ്പിച്ചു.
DCC . ജനറൽ സെക്രട്ടറി ജിജോ കുര്യൻ, യൂണിയൻ ജനറൽ സെക്രട്ടറി ഫിലിപ്പ്, INTUC നിയോജക മണ്ഡലം പ്രസിഡൻ്റ് ഹരിദാസ്, മുണ്ടത്തിക്കോട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് ഹരീഷ്, INTUC ബ്ലോക്ക് സെക്രട്ടറി ബാബു എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ റിട്ടയേർഡ് ജീവനക്കാരായ ബാബു,ഹരിദാസ്, ഷെലിൻ,സലോമി എന്നിവരെ ഉപഹാരം നല്കി ആദരിച്ചു.INTUC യൂണിറ്റ് പ്രസിഡൻ്റായി KPCC ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ റ്റി.യു. രാധാകൃഷ്ണനേയും, വർക്കിങ്ങ് പ്രസിഡൻ്റായി DCC ജനറൽ സെക്രട്ടറി അജിത്കുമാറിനെയും വീണ്ടും തെരഞ്ഞെടുത്തു കെ.ആർ. ഉണ്ണിക്കുട്ടൻ (സെക്രട്ടറി), എം.എ.വർഗ്ഗീസ്, ബി.ബൈജു (വൈസ് പ്രസിഡൻ്റ്) സുരേഷ് മുണ്ടോളി, പി.കെ. ബേബി (ജോ. സെക്രട്ടറി) റ്റി.സി. ശ്രീജൻ(ട്രഷറർ) എന്നിവരെ മറ്റു ഭാരവാഹികളായി തെരഞ്ഞെടുത്തു. ജീവനക്കാരുടെ പി.എഫ്. വിഹിതം അടക്കാതെ കോടികൾ മുടക്കി ബഹുനില കോർപറേറ്റ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് തീരുമാനിച്ച മാനേജ്മെൻ്റ് നിലപാടിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ബി. ബൈജു നന്ദി പറഞ്ഞു.എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍