പൊലീസ് ചമഞ്ഞ് അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നയാളെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തു.

കൊടകര : ചാവക്കാട് പാലയൂര്‍ സ്വദേശി കറുപ്പംവീട്ടില്‍ 35 വയസുള്ള സവാദിനെയാണ് മറ്റത്തൂരില്‍ നിന്നും പൊലീസ് പിടികൂടിയത്. കൊടകരയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇയാള്‍ ഈ പ്രദേശത്ത് തന്നെയുള്ള അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. 18,500 രൂപയും മൊബൈല്‍ഫോണും അതിഥി തൊഴിലാളികളില്‍ നിന്നും തട്ടിയെടുത്തു. 

കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിനെ തുടര്‍ന്ന് തൊഴിലാളികളെ ആക്രമിക്കുകയും മൊബൈല്‍ ഫോണുകള്‍ നിലത്തെറിഞ്ഞ് പൊട്ടിക്കുകയും ചെയ്തതായും പരാതിയുണ്ട്. നിരവധി സ്ഥലങ്ങളില്‍ നിന്ന് സമാനരീതിയില്‍ ഇയാള്‍ പണം തട്ടിയെടുത്തിട്ടുള്ളതായി പൊലീസ് പറഞ്ഞു. കൊടകര സി.ഐ പി.കെ. ദാസ്, എസ്‌.ഐ ഇ.എ. സുരേഷ്, എ.എസ്‌.ഐ മാരായ ആഷ്‌ലിന്‍, സജു പൗലോസ്, സിപിഒ ശ്രീജിത്ത് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍