വടക്കാഞ്ചേരി : സ്‌മരണിക പ്രകാശനവും വാർഷിക പൊതുയോഗവും 2024 ഓഗസ്റ്റ് 18 ഞായർ രാവിലെ 10.30ന് കുമരനെല്ലൂർ ദേശം പൂര കമ്മിറ്റി ഹാളിൽ വെച്ച് നടക്കും. ചടങ്ങിന്റെ ഉദ്ഘാടനവും 2024ലെ പൂരം സ്‌മരണികയായ 'കാളിചക്ര'യുടെ പ്രകാശന കർമ്മവും കെ.പത്മകുമാർ ഐ.പി.എസ്. (ഡി.ജി.പി. - ഡയറക്ടർ ജനറൽ, കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്) നിർവഹിക്കും. 2024ലെ ഉത്രാളിക്കാവ് പൂരം ഭംഗിയായി നടത്തുവാൻ പ്രയത്നിച്ച കുമാരനെല്ലുർ ദേശം കമ്മിറ്റിക്കാരെയും, വടക്കാഞ്ചേരി, എങ്കക്കാട് പൂരം കമ്മിറ്റിക്കാരെയും, ദേശ നിവാസികളെയും, മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികളെയും പൂരപ്രേമികളെയും കൊച്ചിൻ ദേവസ്വം ബോർഡ് ഭാരവാഹികളെയും പത്ര ദൃശ്യ മാധ്യമ പ്രവർത്തകരെയും പ്രസ്‌തുത യോഗത്തിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്റ് എ.കെ സതീഷ്‌കുമാറും സെക്രട്ടറി പി.എ. വിപിനും അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍