വിവാദമായതിനുപിന്നാലെ ബ്രോഡ്കാസ്റ്റിങ് ബില്ലിന്റെ കരട് പിൻവലിച്ച് കേന്ദ്രസർക്കാർ.

ഡൽഹി: വിവാദമായതിനുപിന്നാലെ ബ്രോഡ്കാസ്റ്റിങ് ബില്ലിന്റെ കരട് കേന്ദ്രസർക്കാർ പിൻവലിച്ചു. വിശദ കൂടിയാലോചനകൾക്കുശേഷം പുതുക്കി പ്രസിദ്ധീകരിക്കുമെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം അറിയിച്ചു. എന്നാൽ, ഇതിന്റെ തീയതി വ്യക്തമാക്കിയിട്ടില്ല.1995ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്സ് (റെഗുലേഷൻ) നിയമത്തിനു പകരമായാണ് കഴിഞ്ഞ നവംബറിൽ പുതിയ ബ്രോഡ്കാസ്റ്റിങ് ബിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചത്.

 ടെലിവിഷൻ മാത്രം ഉൾപ്പെട്ടിരുന്ന പഴയ നിയമത്തിൽ ഒ.ടി.ടിയടക്കമുള്ളവയെ ഉൾപ്പെടുത്തുന്നതാണ് പുതിയ ബില്ലെന്നായിരുന്നു ആദ്യഘട്ടത്തിൽ സൂചന. എന്നാൽ, സമൂഹമാധ്യമങ്ങൾക്ക് പുറമെ വിവിധ കണ്ടന്റ് ക്രിയേറ്റർമാർ, ഓൺലൈൻ പോർട്ടലുകൾ, വെബ് സൈറ്റുകൾ എന്നിവരെക്കൂടി ബില്ലിന്റെ പരിധിയിൽപ്പെടുത്താൻ കേന്ദ്ര സർക്കാർ ശിപാർശ ചെയ്യുകയായിരുന്നു. ഇതോടെ നിയമവിദഗ്ധരടക്കമുള്ളവർ വിയോജിച്ച് രംഗത്തെത്തി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍