ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം. ആന്ധ്ര തീരത്തിന് സമാന്തരമായി വടക്ക് പടിഞ്ഞാറോട്ട് നീങ്ങുന്നതായി റിപ്പോർട്ട്. അറബിക്കടലിൽ നിന്നും ഈർപ്പം തെക്കൻ കേരളം വഴി വലിച്ചെടുക്കുന്നു. പുൾ എഫക്ട് കൊണ്ട് തിരുവനന്തപുരം ഉൾപ്പെടെ തെക്കൻ ജില്ലകളിൽ മഴ, ഇടത്തരം, ശക്തം എന്ന രീതിയിൽ മഴ മാറി മാറി വരും. കാറ്റും വീശിയേക്കും. കൊച്ചിയിൽ മഴ കനക്കാൻ സാധ്യതയുണ്ട്.
ഗുജറാത്ത് - കച്ച് ഭാഗത്ത് ഡീപ് ഡിപ്രഷൻ. അത് കടലിൽ ഇറങ്ങി ചുഴലിക്കാറ്റ് ആകാൻ സാധ്യത നിലനിൽക്കുന്നു. അതിതീവ്ര ന്യൂനമർദം തള്ളി വിടുന്ന ഈർപ്പം പശ്ചിമതീരം മുഴുവൻ വ്യാപിക്കുന്നുണ്ട്. വടക്കൻ കേരളത്തിലും അതിന്റെ സ്വാധീനം, അവിടെയും മഴ ശക്തമായേക്കും. ഇരു കടലിലും ശക്തമായ രണ്ട് സിസ്റ്റങ്ങൾ നിലവിൽ ഉണ്ട്. രണ്ടിന്റെയും സ്വാധീനം മാറിക്കൊണ്ടിരിക്കും. അതുകൊണ്ട് മഴയുടെ അവസ്ഥയും മാറിക്കൊണ്ടിരിക്കുമെന്നും റിപ്പോർട്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍