വടക്കാഞ്ചേരി : കേരളത്തിലെ പട്ടികജാതി സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായ മഹാത്മ അയ്യൻകാളിയുടെ ജന്മദിനത്തിൻ പി.കെ.എസ് വടക്കാഞ്ചേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരിയിൽ അയ്യൻകാളിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും, പി.കെ എസ് പതാകയുർത്തലും നടന്നു. പി.കെ.എസ് ജില്ലാ ജോയിൻറ് സെക്രട്ടറി എൻ.കെ പ്രമോദ് കുമാർ പതാകയുർത്തി, പി.കെ.എസ് എ.സി അംഗം ഡോ.കെ.സി ശശിധരൻ അധ്യക്ഷത വഹിച്ചു. പി.കെ.എസിൻ്റെ പന്ത്രണ്ട് ലോക്കൽ കമ്മറ്റികളിലും അമ്പത്തിരണ്ടോളം യൂണിറ്റുകളിലും വിവിധ പരിപാടികൾ നടന്നു.
ഏരിയ പ്രസിഡൻറ് പി.എ ഉണ്ണികൃഷണൻ, ഡി.സി അംഗങ്ങളായ കെ. ഡി ബാഹുലേയൻ മാസ്റ്റർ, സി.കെ ബൈജു, രമണി രാജൻ, ഏരിയ ജോ.സെക്രട്ടറിമാരായ എ.കെ കണ്ണൻ, രാജൻ കെ.കെ , എം.കെ ചന്ദ്രൻ ,ഏരിയ വൈസ് പ്രസിഡൻ്റുമാരായ എ.കെ കൃഷണൻകുട്ടി ,കമ്മറ്റി അംഗങ്ങളായ ഒ. രാജൻ, വി.എ സുരേഷ്, എം.യു സുരേഷ്, തങ്കം കെ.കെ , കെ.പി ഉണ്ണികൃഷ്ണൻ, കെ.കെ ഉണ്ണിക്കൃഷണൻ, പി.സി അബാൽ മണി, സുമനസുഗതൻ, കെ.എം നയനൻ ,കെ.പി വത്സല, മല്ലിക സുരേഷ്, സുശീലൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പതാകയുയർത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍