വിശേഷ നിവേദ്യ നിറവിൽ ഗുരുവായൂരിൽ തൃപ്പുത്തരി

വിശേഷ നിവേദ്യനിറവിൽ ഗുരുവായൂർ ക്ഷേത്രത്തിൽ തൃപ്പുത്തരി ആഘോഷം. രാവിലെ 9.35 മുതൽ 11.40വരെയുള്ള മുഹൂർത്തത്തിൽ തൃപ്പുത്തരിയുടെ അരി യളവ് ചടങ്ങ് നടന്നു. പുന്നെല്ലിൻ്റെ അരി കൊണ്ട് നിവേദ്യവും പുത്തരി പായസവും അപ്പവും തയാറാക്കി ശ്രീഗുരുവായൂരപ്പനും ഉപദേവതകൾക്കും പരിദേവതകൾക്കും സമർപ്പിച്ചു. . തന്ത്രി ബ്രഹ്മശ്രീ.ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിലായിരുന്നു തൃപ്പുത്തരി ചടങ്ങുകൾ.

പുത്തരി പായസവും ഉപ്പുമാങ്ങയും പത്തില ക്കറിയും പുത്തരി ചുണ്ട മെഴുക്കു പുരട്ടിയും വിശേഷ വിഭവങ്ങളായി ശ്രീ ഗുരുവായൂരപ്പന് ഉച്ചപൂജ നേരത്ത് നേദിച്ചു. . പുണ്യ ചടങ്ങിൻ്റെ നിർവൃതിയിലായി ഭക്തർ. ഭക്തജനങ്ങൾക്കായി 1200 ലിറ്റർ പുത്തരി പായസം ക്ഷേത്രത്തിൽ തയ്യാറാക്കിയിരുന്നു. ശ്രീ ഗുരുവായൂരപ്പന് ഉച്ചപൂജക്ക് നേദിച്ച ശേഷം പുത്തരി പായസം ഭക്തർക്ക് വഴിപാട് പ്രസാദമായി നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.