വടക്കാഞ്ചേരി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് , ഗൈഡ്സ് യൂണിറ്റുകളുടെയും ശാന്തിഭവൻ പാലിയേറ്റീവ് ക്ലിനിക്കിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സ്കൂളിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
വടക്കാഞ്ചേരി : വടക്കാഞ്ചേരി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് , ഗൈഡ്സ് യൂണിറ്റുകളുടെയും ശാന്തിഭവൻ പാലിയേറ്റീവ് ക്ലിനിക്കിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സ്കൂളിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. എം.എൽ.എ. സേവ്യർ ചിറ്റിലപ്പിള്ളി, വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി .എൻ . സുരേന്ദ്രൻ, എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ പ്രദീഷ് എം ബി , പി.ടി.എ പ്രസിഡൻറ് നിഷാദ് സി ആർ , മുൻ എൻ.എസ്.എസ് പി.എ.സി അംഗവും അധ്യാപകനുമായിരുന്ന വേണുഗോപാലൻ പി.വി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
കുട്ടികൾക്കും അധ്യാപകർക്കും തദ്ദേശവാസികൾക്കുമായി മെഡിക്കൽ ക്യാരവാന്റെ സഹായത്തോടെ സൗജന്യ അൾട്രാ സൗണ്ട് സ്‌കാൻ ,ഇ.സി.ജി , ഡെന്റൽ എക്സ് റെ തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുകയുണ്ടായി. മിതമായ നിരക്കിൽ ബ്ലഡ് ടെസ്റ്റുകൾ നടത്തി ജീവിതശൈലി രോഗങ്ങൾ കണ്ടെത്താനായി ഈ ക്യാമ്പ് വളരെയധികം ഉപകാരപ്പെട്ടു. പ്രിൻസിപ്പൽ സുനിത ജോൺ , ഗൈഡ്‌സ് ക്യാപ്റ്റൻ പ്രീതി കെ ആർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പിങ്കി പി പി, വളണ്ടിയർമാരായ മാധവ് കെ എസ് , ഭദ്ര കെ എസ് , ഏഞ്ചൽ റോസ് ജോഷി മറ്റ് വൊളൻഡിയേഴ്സ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 120 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ