ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം സൂക്ഷിച്ചിരുന്ന 124 കിലോ ആനക്കൊമ്പുകളും പല്ലുകളും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തു. വളരുമ്പോള്‍ മുറിച്ച് മാറ്റുന്ന ആനക്കൊമ്പുകളുടെ കഷ്ണങ്ങള്‍, ചീളുകള്‍, കൊഴിഞ്ഞ് വീണ പല്ലുകള്‍ എന്നിവയാണ് വനംവകുപ്പ് ഏറ്റെടുത്തത്. ആനത്താവളത്തില്‍ ചരിയുന്ന ആനകളുടെ കൊമ്പുകള്‍ വനവകുപ്പിന്റെ സംരക്ഷണത്തിലാണ്.
പല ഘട്ടങ്ങളായി മുറിച്ചുമാറ്റിയ കൊമ്പിന്റെ അവശിഷ്ടങ്ങള്‍ ദേവസ്വം ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇവയാണ് ഇപ്പോൾ വനംവകുപ്പ് ഏറ്റെടുത്തത്. കൊമ്പുകള്‍ നശിപ്പിക്കാനോ ഉപേക്ഷിക്കാനോ ദേവസ്വത്തിന് അനുവാദമില്ല. ഈ സാഹചര്യത്തില്‍ ഇവ ഏറ്റെടുക്കണമെന്ന് ദേവസ്വം വനംവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പ്രകാരം ഗജ ദിനത്തില്‍ വനംവകുപ്പ് അവ ഏറ്റെടുക്കുകയായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍