തൃശ്ശൂർ ജില്ല കേന്ദ്ര കലാസമിതിയുടെ നേതൃത്വത്തിൽ പുഴയ്ക്കൽ , ഒല്ലൂർ / മണ്ണുത്തി,തൃശ്ശൂർ എന്നീ മണ്ഡലങ്ങളിലെ കലാ സമിതികളുടെ സംഗമം തൃശ്ശൂർ കോസ്റ്റ് ഫോർഡ് ഹാളിൽ നടന്നു.

തൃശ്ശൂർ ജില്ല കേന്ദ്ര കലാസമിതിയുടെ നേതൃത്വത്തിൽ പുഴയ്ക്കൽ , ഒല്ലൂർ / മണ്ണുത്തി,തൃശ്ശൂർ എന്നീ മണ്ഡലങ്ങളിലെ കലാ സമിതികളുടെ സംഗമം തൃശ്ശൂർ കോസ്റ്റ് ഫോർഡ് ഹാളിൽ നടന്നു. ഡോക്ടർ ഡി.ഷീല അദ്ധ്യക്ഷതവഹിച്ചു.  കേന്ദ്ര കലാസമിതി സെക്രട്ടറി അഡ്വ. വി.ഡി. പ്രേമ പ്രസാദ് സ്വാഗതം പറഞ്ഞു. ട്രഷറർ സുഭാഷ് പുഴയ്ക്കൽ , വൈസ്. പ്രസിഡണ്ട് പി.കെ.കിട്ടൻ മാസ്റ്റർ, ഡോക്ടർ കെ.ജി. വിശ്വനാഥൻ,പി.എം എം ഷെറീഫ്, സന്തോഷ് അരങ്ങത്ത്, ശശി പുളിക്കൽ, എന്നിവർ പ്രസംഗിച്ചു.

തൃശ്ശൂർ നോർത്ത് പ്രസിഡണ്ടായി ശശി പുളിക്കലിനേയും സെക്രട്ടറിയായി സംഗീതം സുകുമാരനേയും  പുഴയ്ക്കൽ മണ്ഡലം പ്രസിഡണ്ടായി സന്തോഷ് അരങ്ങത്തിനെയും  സെക്രട്ടറിയായി പ്രശാന്ത് ചിറ്റിലപ്പിള്ളിയേയും  തൃശ്ശൂർ സൗത്ത് പ്രസിഡണ്ടായി ഡോ. കെ.ജി. വിശ്വനാഥൻ, സെക്രട്ടറിയായി ആൻ്റണി കൊള്ളന്നൂരിനേയും ഒല്ലൂർ മണ്ഡലം കൺവീനറായി പി.എം.എം.ഷെരീഫിനെയും തിരഞ്ഞെടുത്തു. കേന്ദ്ര കലാസമിതി വയനാട് ദുരിതാശ്വാസ നിധിയിലേക്ക് 11,111 രൂപ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളിക്ക് നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.