തൃശൂർ ജില്ലയിൽ മഴയുടെ തീവ്രത കുറഞ്ഞതായി ജില്ലാ ഭരണകൂടം ; നിലവിൽ ഗ്രീൻ അലർട്ട്.

ഡാമുകളിലെയും പുഴകളിലെയും ജലനിരപ്പ് താഴ്ന്നു വരുന്നു. കഴിഞ്ഞദിവസം രേഖപ്പെടുത്തിയ മഴയുടെ അളവ് 7.8 മില്ലിമീറ്റർ ആണ്. നിലവിൽ 93 ക്യാമ്പുകളിലായി 2260 കുടുംബങ്ങളിലെ 5911 പേരാണ് ഉള്ളത്. ജില്ലയിൽ ക്വാറി പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ട്. മലയോര മേഖലയായ ചാലക്കുടി- അതിരപ്പിള്ളി - മലക്കപ്പാറ റോഡുകളിലേക്കുള്ള രാത്രിയാത്രയ്ക്ക് നിയന്ത്രണ ഏർപ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചൽ ഭീഷണി കണ്ടെത്തിയ മേഖലകളിൽ നിന്നും ആളുകളെ ക്യാമ്പുകളിലേക്ക് ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്. 
തലപ്പിള്ളി താലൂക്കിലെ വടക്കാഞ്ചേരി നഗരസഭയിലെ അകമല മാരാത്ത്കുന്ന് മേഖലയിൽ മണ്ണിടിച്ചൽ ഭീഷണി കണ്ടെത്തിയതിനെ തുടർന്ന് 80 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിരുന്നു. ഇവിടെ ഉടനെതന്നെ കൂടുതൽ പരിശോധന നടത്തി തുടർനടപടികൾ സ്വീകരിക്കുന്നതാണ്. മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് മുന്നറിയിപ്പ് നിലയേക്കാൾ കൂടുതലാണ്. ചെറുതുരുത്തി, കുറുമാലി, അരങ്ങാലി പുഴകളിലെ ജലനിരപ്പ് താഴ്ന്ന നിലയിലാണ്. പീച്ചി, വാഴാനി, ചിമ്മിണി, പെരിങ്ങൽകുത്ത്, പത്താഴക്കുണ്ട്, അസുരൻക്കുണ്ട്, പൂമല ഡാമുകളുടെ ഷട്ടർ തുറന്നിട്ടുണ്ടെങ്കിലും മിതമായ അളവിൽ ആണ് വെള്ളമൊഴുക്കിവിടുന്നത്.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍