യോഗത്തിൽ അജിത് മല്ലയ്യ അദ്ധ്യക്ഷത വഹിച്ചു. പി.എൻ. ഗോകുലൻ സ്വാഗതം ആശംസിച്ചു. വടക്കാഞ്ചേരി ഓട്ടുപാറ മേഖലയിൽ ഹോട്ടലുകളിലെ മലിനജലത്തിന് പ്രശ്നപരിഹാരമായി. സംസ്ഥാന ശുചിത്വ മിഷ്യൻ അംഗീകരിച്ച ഹെക്സ് എന്ന പദ്ധതിയിലൂടെ. ഓടകളിലൂടെയും കാനകളിലൂടെയും ഒഴിക്കിവിടുന്ന മലിനജലം ശുചീകരിച്ച് പുഴയിലേക്ക് ഒഴിക്കിവിടുന്ന പദ്ധതിക്ക് നഗരസഭ ഇത്തവണത്തെ ബഡ്ജറ്റിൽ ഫണ്ട് വകയിരിത്തി എന്ന് പറഞ്ഞ് കൊണ്ടുള്ള നഗരസഭ സെക്രട്ടറിയുടെ പ്രസ്താവന വടക്കാഞ്ചേരി മർച്ചൻ്റ് അസോസിയേഷൻ സ്വാഗതം ചെയ്തു.
ഈ പദ്ധതി എത്രയും പെട്ടന്ന് നടപ്പിലാക്കണമെന്ന് വ്യാപാരഭവനിൽ വെച്ച് നടന്ന യോഗത്തിൽ അസോസിയേഷൻ ഭാരവാഹികൾ ആവശ്യപെട്ടു. വടക്കാഞ്ചേരി മർച്ചൻ്റ് അസോസിയേഷൻ ഈ വിഷയം വർഷങ്ങളായി നഗരസഭക്കും. MLAക്കും. നിവേദനങ്ങൾ നൽകുകയും ഹോട്ടലുകളിലെ മലിനജലവുമായി ബന്ധപെട്ട് കൊണ്ട് വടക്കാഞ്ചേരി നഗരസഭ കർശനമായ പരിശോധനകൾ നടത്തുകയും ഹോട്ടലുകളിലെ മലിനജലം ഉറവിടത്തിൽ തന്നെ ശുചീകരണ പ്ലാൻ്റ് സ്ഥാപിക്കണമെന്ന ഉത്തരവ് പ്രാപല്യത്തിൽ വരുത്താൻ കഴിയുകയില്ല എന്നും ഇത്തരം പ്ലാൻ്റുകൾ സ്ഥാപിക്കുവാൻ ലക്ഷങ്ങൾ വേണ്ടി വരുമെന്നും അതൊന്നും ചെറുകിട ഹോട്ടലുകൾക്ക് കഴിയുകയില്ല എന്ന് അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്.
വളരെ കാലത്തിന് ശേഷമാണ് നഗരസഭ ഇത്തരം പദ്ധതികൾ ഏറ്റ് എടുത്ത് നടപ്പിലാക്കുന്നത് ഇതിനെ മർച്ചൻ്റ് അസോസിയേഷൻ അനുമോദിക്കുന്നു. എത്രയും പെട്ടന്ന് തന്നെ ഈ പദ്ധതി നടപ്പിലാക്കണമെന്ന് യോഗത്തിൽ അസോസിയേഷൻ ഭാരവാഹികൾ ആവശ്യപെട്ടു. പി.എസ് അബ്ദുൾ സലാം,സി.എ.ശങ്കരൻ കുട്ടി,സി.എ.ഷംസുദ്ദിൻ, പ്രശാന്ത്. പി. മേനോൻ,എൻ എ . അബ്ദുൾ ഗഫൂർ, ഷിജു തലക്കോടൻ , ബെൻസൺ. പ്രശാന്ത് മല്ലയ്യ,എൽദോ പി.പി. എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG





0 അഭിപ്രായങ്ങള്‍