വയനാടിന് സഹായഹസ്തവുമായി 'കാരുണ്യത്തിന്റെ മാലാഖ' ദേവിക മോൾ.

തൃശൂർ: സഹജീവി സ്നേഹം, ജീവകാരുണ്യപ്രവൃത്തികൾ എന്നിവയിലൂടെ ജനമനസ്സുകളിൽ നന്മയുടെ വെളിച്ചം പകർന്നു നൽകിയ ദേവികമോൾക്ക് ലഭിച്ച പുരസ്‌കാര തുക വയനാടിനൊരു കൈതാങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായി. പുരസ്‌കാരമായി ലഭിച്ച 22222 രൂപ ജില്ലാ കളക്ടർ അർജുൻ പാണ്ട്യന് ദേവിക മോൾ കൈമാറി. ചേലക്കര എൽ. എഫ്.ജി.എച്ച്. എസ് സ്കൂളിലെ 8 ആം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ ദേവിക പൈങ്കുളം പുത്തൻപുരയിൽ രാജൻ ചിത്ര ദമ്പതികളുടെ മകളാണ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍