ഇന്ന് തൃശൂർ ജില്ലയിൽ ശക്തമായ ഇടിമിന്നലോടെ മഴ പെയ്യുമെന്ന് റിപ്പോർട്ട്. മൺസൂൺ കാലമാണെങ്കിലും വേനൽമഴയുടെ ലക്ഷണത്തോടെയുള്ള മഴയായിരിക്കും. വൈകിട്ടും രാത്രിയിലും മലയോര മേഖലയിൽ പെയ്യുക. മഴ ശക്തമായേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇടിമിന്നൽ ജാഗ്രതാനിർദേശവുമുണ്ട്. ശ്രീലങ്കക്ക് സമീപം ചക്രവാതചുഴി നിലവിൽ ഉണ്ട്. തെക്കൻ കർണാടകം മുതൽ കന്യാകുമാരി വരെ കേരളത്തിന് കുറുകെ ഒരു അന്തരീക്ഷ പാത്തിയും രൂപം കൊണ്ടിട്ടുണ്ട്. ഈ രണ്ട് സിസ്റ്റങ്ങളും ഇടിമഴക്ക് കാരണമാകും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍