മച്ചാട് സാന്ത്വന സൊസൈറ്റി പ്രവർത്തനോദ്ഘാടനം പുന്നംപറമ്പ് തറയിൽ ടവറിൽ വെച്ച് കുന്നംകുളം എം.എൽ.എ എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു.

മച്ചാട് സാന്ത്വന സൊസൈറ്റി പ്രവർത്തനോദ്ഘാടനം പുന്നംപറമ്പ് തറയിൽ ടവറിൽ വെച്ച് കുന്നംകുളം എം.എൽ.എ എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. മച്ചാട് സാന്ത്വനം സൊസൈറ്റി പ്രസിഡണ്ട് ടി.കെ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് രോഗികൾക്കുള്ള ഉപകരണങ്ങൾ വടക്കാഞ്ചേരി എം. എൽ.എ  സേവ്യർ ചിറ്റിലപ്പിള്ളി ഏറ്റുവാങ്ങി. പാലിയേറ്റീവ് രോഗികൾക്കുള്ള ഓണകിറ്റിന്റെ വിതരണം  സി. പി. ഐ (എം) വടക്കാഞ്ചേരി ഏരിയാ സെക്രട്ടറി  ഡോ.കെ.ഡി ബാഹുലേയൻ മാസ്റ്റർ നിർവ്വഹിച്ചു.

മച്ചാട് സാന്ത്വനം സൊസൈറ്റിയുടെ ലോഗോ പ്രകാശനം തെക്കുംകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുനിൽകുമാർ നിർവ്വഹിച്ചു. മച്ചാട് സാന്ത്വനം സൊസൈറ്റിയുടെ മെമ്പർഷിപ്പിന്റെ വിതരണോദ്ഘാടനം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിർവ്വഹിച്ചു. മച്ചാട് സാന്ത്വനം സൊസൈറ്റിയുടെ വളണ്ടിയർമാർക്കുള്ള ജഴ്സി വിതരണം മച്ചാട് സെന്റ്. ആന്റണീസ് ചർച്ച് വികാരി ഫാദർ.സെബി ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. വ്യവസായ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ  ഡോ.കെ.എസ്.കൃപകുമാർ, സി.പി. ഐ (എം) തെക്കുംകര ഈസ്റ്റ് ലോക്കൽ സെക്രട്ടറി എ.കെ. സുരേന്ദ്രൻ, സി.പി.ഐ (എം) തെക്കുംകര വെസ്റ്റ് ലോക്കൽ സെക്രട്ടറി എൻ.ജി.സന്തോഷ് ബാബു, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ.ശ്രീജ, മച്ചാട് സാന്ത്വനം സൊസൈറ്റി ട്രഷറർ കെ. നാരായണൻ കുട്ടി, മുൻ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഏലിയാമ്മ ടീച്ചർ, മുൻ തെക്കുംകര ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ സുജാത ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. മച്ചാട് സാന്ത്വനം സൊസൈറ്റി സെക്രട്ടറി ടി.പരമേശ്വരൻ സ്വാഗതവും മച്ചാട് സാന്ത്വനം സൊസൈറ്റി  ജോ.സെക്രട്ടറി വി.സി.സജീന്ദ്രൻ നന്ദിയും പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.