പുതിയ ന്യൂനമർദം ഒഡിഷ തീരത്ത് രൂപം കൊണ്ട് തുടങ്ങി. സിസ്റ്റം കടലിലേക്ക് നീങ്ങി മദ്ധ്യ വടക്ക് ബംഗാൾഉൾക്കടലിൽ ശക്തിപ്രാപിക്കും. അത് മൺസൂൺ ഡിപ്രഷൻ ആയി മാറിയേക്കും.പുതിയ ന്യൂനമർദത്തിന്റെ സ്ഥാനം നോക്കിയാൽ അതിന്റെ സ്വാധീനം ഏറ്റവും കൂടുതൽ തെക്കൻ കേരളത്തിൽ ആകാനാണ് സാധ്യത.
ഇടുക്കി, പത്തനംതിട്ട ഭാഗങ്ങളിൽ ആകും മഴ ഏറ്റവും തീവ്രമാകുക. ഡിപ്രഷൻ തീരത്തോട് അടുക്കുംതോറും മഴയുടെ ശക്തി വടക്കോട്ട് മാറും. ജൂലൈ 21 വരെ ഇതേ രീതിയിൽ മഴ തുടർന്നേക്കും. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം ജൂലൈ 24 മുതൽ വടക്കൻ കേരളത്തിൽ വീണ്ടും മൺസൂൺ ശക്തമാകാൻ സാധ്യത.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍