കുമ്പളങ്ങാട് വായനശാലയുടെ നേതൃത്വത്തിൽ കെ.പി.എൻ നമ്പീശൻ അനുസ്മണവും കിടപ്പുരോഗികൾക്കുള്ള സഹായധന വിതരണവും നടത്തി.

കുമ്പളങ്ങാട് വായനശാലയുടെ നേതൃത്വത്തിൽ കെ.പി.എൻ നമ്പീശൻ അനുസ്മണവും കിടപ്പുരോഗികൾക്കുള്ള സഹായധന വിതരണവും നടത്തി. അനുസ്മരണ സമ്മേളനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് കെ.സേതുമാധവൻ അധ്യക്ഷനായി. ജില്ല ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം രാജൻ എലവത്തൂർ അനുസ്മരണ പ്രഭാഷണം നടത്തി.

നഗരസഭ കൗൺസിലർ രമ്യസുന്ദരൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.കെ ജയപ്രകാശ് അജീഷ് കർക്കിടകത്ത്, കെ.കെ തങ്കം, ഇ.എസ് സുബീഷ്, എം. രാമചന്ദ്രൻ, വി.എം ചിത്ര, ഉണ്ണി ചിങ്ങപുരത്ത് എന്നിവർ സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍