കെ.പി.എൻ നമ്പീശനെ അനുസ്മരിച്ചു.

വടക്കാഞ്ചേരി സി.പി.ഐ.എം നേതാവും ജില്ലയിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരനുമായിരുന്ന കെ.പി.എൻ നമ്പീശനെ അനുസ്മരിച്ചു. സി.പി.ഐ.എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പളങ്ങാട് സെന്ററിൽ സംഘടിപ്പിച്ച  . അനുസ്മരണസമ്മേളനം സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എ.സി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

 സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗവും വടക്കാഞ്ചേരി നഗരസഭ ചെയർമാനുമായ പി.എൻ സുരേന്ദ്രൻ അധ്യക്ഷനായി. ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി മേരി തോമസ്, സി.പി.ഐ.എം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി ഡോ കെ.ഡി ബാഹുലേയൻ,ഏരിയ കമ്മിറ്റിയംഗങ്ങളായ എസ്. ബസന്ത്ലാൽ ടി.ആർ രജിത്ത് , പി. മോഹൻദാസ് ,കെ.എം അഷറഫ്, എൻ.കെ പ്രമോദ് കുമാർ , എം.ജെ ബിനോയ് , ലോക്കൽ സെക്രട്ടറി ജിതിൻ ജോസ് , എ.എസ് സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍