കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ ആലപ്പുഴയിൽ എത്തിയെന്നു സംശയം.

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന്റെതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങളില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. അമ്പലപ്പുഴ നീര്‍ക്കുന്നത്തെ ബാറില്‍ നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബണ്ടിച്ചോറാണെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് ഒരാള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

സി.സി.ടി.വി ദൃശ്യത്തെ തുടര്‍ന്ന് അമ്പലപ്പുഴയിലും വണ്ടാനത്തും സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍