തലപ്പിള്ളി താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ കെ. ദാമോദരനെ അനുസ്മരിച്ചു.

തലപ്പിള്ളി താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമരസേനാനിയും ഗ്രന്ഥശാല സംഘത്തിൻ്റെ പ്രാണേതാവുമായ കെ. ദാമോദരനെ അനുസ്മരിച്ചു. സാംസ്കാരിക പ്രവർത്തകനായ ടി.എ. ഇക്ബാൽ കൊടുങ്ങല്ലൂർ അനുസ്മരണം നിർവ്വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി.കെ ഗോപാലൻ അധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം വി.ടി. സുബ്രഹ്മണ്യൻ, ലൈബ്രറി കൗൺസിൽ തൃശൂർ  ജില്ല ജോയിൻ്റ് സെക്രട്ടറി വി.മുരളി, താലൂക്ക് സെക്രട്ടറി കെ കെ ജയപ്രകാശ്, എം.ജി. റീന എന്നിവർ സംസാരിച്ചു . തലപ്പിള്ളി താലൂക്കിലെ  വായനശാല പ്രവർത്തകർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍