വടക്കാഞ്ചേരി: മനുഷ്യ ചരിത്രവും ഇന്ത്യയുടെ സാമൂഹ്യ സാംസ്കാരിക ചരിത്രവും മാർക്സിയൻ ദർശനത്തിൻ്റെ വെളിച്ചത്തിൽ ലളിതമായി വിശകലനം ചെയ്യുന്ന ഗ്രന്ഥങ്ങളിലൂടേയും പ്രഭാഷണങ്ങളിലൂടേയും ജനതയെ പഠിപ്പിച്ച മാർക്സിസ്റ്റ് ദാർശനികനാണ് കെ. ദാമോദരൻ എന്ന് എഴുത്തുകാരൻ വിശ്വഭദ്രാനന്ദ ശക്തി ബോധി പ്രസ്താവിച്ചു. വയലാർ രാമവർമ്മ സ്മാരക ലൈബ്രറി, സി.പി.ഐ ഓഫീസ് ഹാളിൽ സംഘടിപ്പിച്ച കെ.ദാമോദരൻ 48 -ാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായനശാല പ്രസിഡൻ്റ് ഇ.എം. സതീശൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യക്ക് തനതായ ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് പാത കണ്ടെത്താനുള്ള ദാർശനിക പ്രവർത്തനങ്ങളിൽ കെ. ദാമോദരൻ വഹിച്ച പങ്ക് നിസ്തുലമാണ്. ആ വഴി പിൻതുടരാനുള്ള തുടരന്വേഷണങ്ങളാണ് സമകാലിക ഇന്ത്യൻ അവസ്ഥയും ഇടതുപക്ഷ രാഷ്ട്രീയവും ആവശ്യപ്പെടുന്നതെന്നും ശക്തിബോധി തുടർന്നു പറഞ്ഞു. ജോൺസൻ പോണല്ലൂർ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ ഷീലാ മോഹൻ സംസാരിച്ചു. ലൈബ്രറി ട്രഷറർ എം.എ. വേലായുധൻ സ്വാഗതവും ലൈബ്രേറിയൻ കെ.പി. തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍