ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, ജൂലൈ 3 സെന്റ് തോമസ് ദിനം അവധി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മച്ചാട് സെന്റ് ആന്റണീസ് ദേവാലയത്തിെലെ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ  പ്രതിഷേധ റാലിയും, ധർണയും സംഘടിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ഒപ്പുശേഖരണവും നടത്തി. പള്ളിയിൽ നടന്ന പ്രതിഷേധം ഹൈക്കോടതി അഭിഭാഷകൻ അഡ്വ. സോജൻ ജോബ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. സെബി ചിറ്റിലപ്പള്ളി അധ്യക്ഷത വഹിച്ചു. 

പള്ളി ട്രസ്റ്റിമാരായ സോണി മുരിങ്ങത്തേരി, ജിജോ ജോസ്, ഫ്രാൻസിസ് ചെറുവത്തൂർ, ജിജോ ചെമ്പകശ്ശേരി, വിവിധസംഘടനഭാരവാഹികളായതോമസ് പുത്തൂർ, ആന്റണി ചെറുവത്തൂർ, ഡേവിസ്പാണേങ്ങാടൻ, യോഹന്നാൻ ചൂണ്ടൽ, ടോമി ആന്റോ, വിൽസെന്റ് വട്ടുകുളംപറമ്പിൽ, സി ടി ദാസ്, ലിജു വില്യംസ്, അലൻചാൾസ്,മേഴ്സി തങ്കച്ചൻ, റെജിവിൻസന്റ് എന്നിവർ  നേതൃത്വം നൽകി.തുടർന്ന് ടൗണിൽ പ്രതിഷേധ പ്രകടനവും നടത്തി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG