എഴുത്തച്ഛൻ സമാജം പെരിങ്ങണ്ടൂർ ശാഖയുടെ 20-ാം വാർഷികവും പൊതുയോഗവും അരവൂർ വിഷ്ണു ക്ഷേത്ര ഊട്ടുപുരയിൽ വെച്ച് നടന്നു. ശാഖാ പ്രസിഡൻ്റ് മനോജ് മേനോത്തിൻ്റെ അധ്യക്ഷതയിൽ സംസ്ഥാന രക്ഷാധികാരി ടി.ജി രവി ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് .പി ആർ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ ടി ജി രവിയെ സമാജം രക്ഷാധികാരി പരമേശ്വരൻ N V പൊന്നാട അണിയിച്ച് ആദരിച്ചു.
SSLC, PLUS +2 വിജയികളെ യോഗത്തിൽ അനുമോദിച്ചു. വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും ശാഖയിലെ കുടുംബങ്ങളിലേക്ക് ഗിഫ്റ്റും വിതരണം ചെയ്തു. സംസ്ഥാന ഭാരവാഹികളായ വി എ രവീന്ദ്രൻ, ചന്ദ്രമോഹൻ ടി ജി, സി എൻ സജീവൻ, പി എസ് രാജൻ, ജയകൃഷ്ണൻ, ഗോവിന്ദൻ അഡ്വ.എൻ. സന്തോഷ് എന്നിവർ ആശംസകളർപ്പിച്ചു. ശാഖ ട്രഷറർ രഘുരാജ് എൻ.കെ വാർഷിക റിപ്പോർട്ട് അവതരണം നടത്തി. ശാഖാ സെക്രട്ടറി ദിനേഷ് K K, വിജയൻ എന്നിവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍