ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 7 കിലോമീറ്റർ താഴ്ച്ചയിൽ ആണ് ഭൂചലനം ഉണ്ടായത്. ഏതാണ്ട് 4 സെക്കൻഡ് നീണ്ടു നിന്ന ഭൂചലനത്തിൽ ശക്തമായ വിറയലും, ഇടിമുഴക്കം പോലെ ശബ്ദവും ഉണ്ടായി. ചില വീടുകളിൽ ചുവരിൽ വിളളലും ഉണ്ടായി.
ഭൂമിയുടെ ഉപരിതലത്തിൽ നിന്നും അധികം താഴ്ച്ചയിൽ അല്ലാതെ ഉണ്ടാകുന്ന ഭൂചലനത്തിൽ ( Shallow Earthquake ) "മുഴക്കം"( Boom sound ) സാധാരണമാണ്. 3 M തീവ്രതയിൽ താഴെ വരുന്ന ഇത്തരം ഭൂചലനങ്ങൾ ( Micro earthquakes ) മിക്കവാറും ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഏകദേശം 10 കിലോമീറ്ററിനുള്ളിൽ താഴ്ച്ചയിൽ ആയിരിക്കും.
ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രവും ഭൂമിയുടെ ഉപരിതലവും തമ്മിൽ അധികം ദൂരം ഇല്ലാത്തതിനാൽ പുറത്തേക്ക് വരുന്ന ഊർജ്ജം പെട്ടെന്ന് ഭൂമിയുടെ ഉപരിതലത്തിൽ കൂടെ സെക്കൻഡിൽ 1- 8 കിലോമീറ്റർ വേഗതയിൽ നീങ്ങും. ആദ്യം പുറത്തു വരുന്ന ഈ "P Wave" ന് ഉപരിതലത്തിൽ നീങ്ങാൻ പ്രയാസം വരുമ്പോൾ ഊർജ്ജം ശബ്ദമായി മാറും ( Acoustic Wave ). ഇതാണ് ഭൂമിക്കുള്ളിൽ "മുരളിച്ച " " മുഴക്കം " ഒക്കെ ഉണ്ടാകുന്നു എന്ന് പറയുന്നത്.
ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഊർജ്ജം ശബ്ദമായി വായുവിൽ എത്തുമ്പോൾ അത് ഇടിമുഴക്കം പോലെ തോന്നിക്കും. ആദ്യം "P wave" ശബ്ദം ഉണ്ടാക്കും. പിന്നെ "S wave" കുലുക്കവും ( Shake) പ്രകമ്പനവും ( Tremor ) ഉണ്ടാക്കും.
ഭൂചലനം ഉണ്ടാകുമ്പോൾ രണ്ട് തരം വേവ് ഉണ്ടാകും.
P Wave - Primary Wave. ഇത് ഊർജ്ജം പുറത്തേക്ക് വരുന്ന ആദ്യത്തെ വേവ് രൂപം. ഇത് മുന്നോട്ടും പിന്നോട്ടും ചലിച്ചു ഭൂമിയുടെ ഉപരിതലത്തിൽ കൂടെ നീങ്ങും. ഇതിനെ മുഴക്കവും ശബ്ദവും ഉണ്ടാക്കുന്ന "Acoustic Wave " എന്ന് പറയും. ഇത് സെക്കൻഡിൽ 1 മുതൽ 8 കിലോമീറ്റർ വേഗതയിൽ നീങ്ങും.
S Wave - Secondary Wave. ഇത് രണ്ടാമതായി പുറത്തേക്ക് വരുന്നത്. ഇത് വശങ്ങളിലേക്ക് ചലിച്ചു നീങ്ങും. ഇതിന്റെ വേഗത കുറവാണ്. ശക്തി കൂടുതൽ ഉള്ളതിനാൽ ഇത് മുകളിലെ മണ്ണിനെ ഇളക്കി മറിക്കും. അത്കൊണ്ട് ഇതിനെ "Shake Wave ( Shock Wave ) " എന്ന് പറയും.
ഭൂചലനത്തിൽ ഉണ്ടാകുന്ന ഈ രണ്ട് തരം വേവും തീവ്രത അനുസരിച്ചു അനേക കിലോമീറ്റർ ദൂരം സഞ്ചരിക്കും. അതാണ് തൃശ്ശൂരിൽ ഉണ്ടായ ഭൂചലനത്തിന്റെ ഭാഗമായി പാലക്കാട്ടും ഭൂചലനം അനുഭവപ്പെട്ടത്. 2014 ൽ നേപ്പാളിൽ ഉണ്ടായ 8.5 തീവ്രതയുള്ള ഭൂചലനത്തിന്റെ Shake wave ഏതാണ്ട് 2000 കിലോമീറ്റർ സഞ്ചരിച്ചു ഇങ്ങു കൊച്ചിയിൽ എത്തിയിരുന്നു.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉപരിതലത്തിൽ നിന്നും അധികം താഴ്ച്ചയിൽ അല്ലെങ്കിൽ തീവ്രത അനുസരിച്ചു നാശനഷ്ട്ടം കൂടും. സാധാരണ 3 M ( Magnitude 3 ) ൽ താഴെ തീവ്രതയുള്ള ( Light Earthquake ) ഭൂചലനങ്ങൾ അറിയാറില്ല. ചിലപ്പോൾ Seismograph ൽ കിട്ടാറുമില്ല.
3 M നു മുകളിൽ 5 M വരെ Moderate Earthquake എന്ന് പറയും. 5-8 M ആകുമ്പോൾ അതിനെ Strong Earthquake എന്ന് പറയും. 8-9 M ആയാൽ Very Strong Earth quake എന്നും 9 M ന് മുകളിൽ Severe Earthquake എന്നും പറയും.
ശക്തമായ ഒരു ഭൂചലനം ഉണ്ടായാൽ അതിനെ തുടർന്ന് അവിടെ തന്നെ ചിലപ്പോൾ ഒന്നിന് പുറകെ ഒന്നായി അനേകം ചെറു ചലനങ്ങൾ ഉണ്ടാകും. അതിനെ "After Shock " എന്ന് പറയും .
തീവ്രത ഓരോ അക്കവും ( Magnitude ) കൂടുമ്പോൾ ഏതാണ്ട് 1000 മടങ്ങു ശക്തി കൂടും. കരയിൽ ഏറ്റവും കൂടുതൽ നാശനഷ്ട്ടം ഉണ്ടാക്കുന്നത് തീവ്രത കൂടിയതും അധികം താഴ്ച്ചയിൽ അല്ലാത്തതും ആയ ഭൂചലനം ആണ്. ഉപരിതല മണ്ണിനെ പെട്ടെന്ന് ഇളക്കി മറിക്കും.
കടലിൽ ആണെങ്കിൽ പ്രഭവകേന്ദ്രത്തിന്റെ താഴ്ച്ച കൂടുതലും തീവ്രത കൂടുതലും ആകുമ്പോൾ ആണ് സുനാമി ( Tsunami ) ഉണ്ടാകുന്നത്. കടലിന്റെ അടിത്തട്ടിനെ മുകളിലേക്ക് ഇളക്കി കടൽ വെള്ളം ഒന്നാകെ മുകളിലേക്ക് തള്ളി സുനാമി ഉണ്ടാക്കുന്നു. ജാപ്പനീസ് ഭാഷയിൽ "Tsunami " എന്ന് പറഞ്ഞാൽ " Harbour Waves ". അവിടെ തുറമുഖങ്ങളിൽ ഇത് പതിവാണ്.
2004 ഡിസംബർ 26 ന് സുമാത്രയിൽ സുനാമി ഉണ്ടാക്കിയ ഭൂചലനത്തിന്റെ തീവ്രത 9.4 ആയിരുന്നു. അതാണ് ഇതുവരെ ഉണ്ടായതിൽ ഏറ്റവും തീവ്രത കൂടിയ ഭൂചലനം. പരമാവധി തീവ്രത 10 M ആണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



.jpg)


0 അഭിപ്രായങ്ങള്‍