പൂമല ഡാം; ജാഗ്രതാ മുന്നറിയിപ്പ്

ശക്തമായ മഴയെ തുടര്‍ന്ന് മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പൂമല ഡാമിലെ ജലനിരപ്പ് 26 അടി 11 ഇഞ്ചായി (26'11'') ഉയര്‍ന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ തുറക്കുന്നതിനു മുമ്പുള്ള ഒന്നാംഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 29 അടിയാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. ഷട്ടറുകള്‍ ഏത് സമയത്തും തുറക്കാമെന്നതിനാല്‍ മലവായ തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍