മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം; ആരോഗ്യമന്ത്രി കുവൈറ്റിലേക്ക്.

കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ധനസഹായം നൽകും. ആരോഗ്യമന്ത്രി വീണ ജോർജ് കുവൈത്തിലേക്ക് പോകും. ജീവൻബാബു ഐ.എ.എസും മന്ത്രിക്കൊപ്പം കുവൈത്തിലെത്തും

മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. സഹിക്കാൻ കഴിയാത്ത അത്ര വേദനയാണ് ഓരോ കുടുംബത്തിനും ഉണ്ടായതെന്നും സംഭവം നിർഭാഗ്യകരമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം 19 ആയി ഉയർന്നതായാണ് റിപ്പോർട്ട് മലയാളി വ്യവസായി കെജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എൻബിടിസി എന്ന കമ്പനിയുടെ തൊഴിലാളി ക്യാമ്പായിരുന്ന ആറ് നില കെട്ടിടത്തിലാണ് തീപിടിച്ചത്. 49 പേരാണ് അപകടത്തിൽ മരിച്ചത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍